"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഫാഷൻ ഡിസൈനിഗിന്റെ മറവിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം രണ്ട് പ്രതികൾ അറസ്റ്റിൽ.

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം


ആമ്പല്ലൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ, ചെങ്ങാലൂർ സ്വദേശി ഉക്കുരു വീട്ടിൽ ആസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്.

ഫാഷൻ ഡിസൈനർ എന്നു പരിചയപ്പെടുത്തി യാഗിനാണ് പുതുക്കാട് ലോഡ്ജ് എടുത്ത് താമസിച്ചിരുന്നത്. വസ്ത്രങ്ങളുടെയും ഷൂസുകളുടെയും ഡിസൈൻ സൃഷ്ടിക്കുകയും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ജീവനക്കാരൻ എന്ന വ്യാജേന ആസ്റ്റിൻ ദിനംപ്രതി ഇയാളെ സന്ദർശിക്കാനായി വരികയും രണ്ടു പേരും ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ബന്ധപ്പെട്ട് റൂമിലേക്കെത്തിച്ച് മയക്കുമരുന്ന് കൈമാറി വരികയുമായിരുന്നു. ഇവർക്ക് ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് ലഭിക്കുന്നു എന്നാണ് പോലീസിൻ്റെ ചോദ്യം ചെയ്യലിൽ ഇവർ പറയുന്നത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നിർദേശപ്രകാരം തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പോലീസും ചേർന്നാണ് പ്രതികളെ MDMA യുമായി അറസ്റ്റ് ചെയ്തത്. യാഗിൻ മുൻപും MDMA യും കഞ്ചാവും ഉപയോഗിച്ചതിന് രണ്ട് തവണയും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്തതിനും പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ആസ്റ്റിൻ സിനിമാ തീയറ്ററിൽ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിന് ചാലക്കുടി പോലീസ് സ്റ്റേഷനിലെ കേസിൽ പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ പി എസ് ന്റെ നിർദേശപ്രകാരം പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് ഐ പാട്രിക് പി വി, ജി എസ് ഐ മാരായ ലിയാസ്, വിശ്വനാധൻ, ജി എസ് സി പി ഒ മാരായ, ദീപക്, ബിനോയ്, ബേസിൽ ഡേവിഡ്, തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘാഗങ്ങളായ ജി എസ് ഐ സതീശൻ മഠപ്പാട്ടിൽ, ജി എ എസ് ഐ മാരായ റെജി എ യു, സിൽജോ വി യു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Get more updates from Pudukad News on Google