ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കടന്നൽ ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
കയ്പമംഗലം : ചെന്ത്രാപ്പിന്നി ഈസ്റ്റിൽ കടന്നലിന്റെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശികളായ പുതൂർപറമ്പിൽ ഷറഫുദ്ധീൻ (61), കൊച്ചത്ത് സത്യൻ (61), ഐനിക്കൽ അന്തോണി (75) എന്നിവർക്കാണ് കടന്നലിന്റെ കുത്തേറ്റത്.
ബുധനാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം.
അന്തോണിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെയാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. തുടർന്ന് കാട്ടൂർ സാന്ത്വനം ആംബുലൻസ് പ്രവർത്തകർ മൂവരെയും കരാഞ്ചിറ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Get more updates from Pudukad News on Google




