"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
പാടശേഖരത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച ആളാണ് സുധാകരന്‍; പരിഹാസവുമായി മുഖ്യമന്ത്രി   •  കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസ്. അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസ്   •  സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫറുടെ 11 ഒഴിവ്

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള പതിനൊന്ന് ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 10 ന് രാവിലെ 10ന് ദേവസ്വം കാര്യാലയത്തിൽ നടക്കും.

യോഗ്യരായ ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്നതിനായുള്ള അസ്സൽരേഖകളും, തിരിച്ചറിയൽ രേഖയും വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

താഴെ കാണിക്കുന്ന യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ ഹാജരാ കാവുന്നതാണ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടാകുംയോഗ്യത –എസ് എസ് എൽ സി (തത്തുല്ല്യ) പരീക്ഷ പാസായവരും ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവ്യത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യമാറ സ്വന്തമായി ഉളളവരുമായിരിക്കണം.പ്രായപരിധി –

01.01.2026 ന് 25 വയസ്സ് തികഞ്ഞവരും 50 വയസ്സിൽ കവിയാത്ത വരും ആകണം.പ്രതിദിനവേതനം –1,000/-(ആയിരം രൂപ മാത്രം).വിശദവിവരങ്ങൾക്ക് ഗുരുവായൂർ ദേവസ്വം വെബ്സൈറ്റിലോ 0487-2556335 Extn.235, 248, 251 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം..

NB: കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 1 മണിക്കൂർ മുൻപ് എത്തിച്ചേരേണ്ടതാണ്. വൈകി എത്തിച്ചേരുന്നവരെ പരിഗണിക്കുന്നതല്ല.

Get more updates from Pudukad News on Google