"> Skip to content
Sample Header Banner
October 31, 2026
⌕

ഇന്ദിരാഗാന്ധി അനുസ്മരണം

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചാവക്കാട് : കെ.കരുണാകരൻ സ്റ്റഡി സെന്റർ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് വസന്തം കോർണറിൽ ഇന്ദിരാ ഗാന്ധി അനുസ്മരണവും പുഷ്പർച്ചനയും നടത്തി.ഡി സി സി ജനറൽ സെക്രട്ടറി കെ .ഡി. വീരമണി ഉൽഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി.വിജു അധ്യക്ഷനായി.നേതകളായ യു.കെ.പീതാംബരൻ,സി.വി. സുരേന്ദ്രൻ,രാധാകൃഷ്ണൻ പുളിച്ചോട്,അക്ബർ ചേറ്റുവ,കെ.എം.ഷിഹാബ്,കരിക്കയിൽ സെക്കിർ ,വി.മുഹമ്മദ് ഗൈസ്,സുബൈദ പാലക്കൽ, എന്നിവർ പ്രസംഗിച്ചു.

കെ.വി.യൂസഫലി,ടി.എച്ച്.റഹീം,വി.കെ.ജയരാജ്,രതീഷ് ഇരട്ടപ്പുഴ,ഇ.എസ്.ഹുസൈൻ,കെ.കെ.ഹിറോഷ്,പി.എം.മാഗ്സുത്ത്,കെ.വി.ലജുദ്ദീൻ,മുബാറക് ഇംബറക്ക്,ബാബുചെമ്പൻ,ആർ.എം.താരീഖ്,ഫൈസൽ പുനയൂർ,പി.കെ.ഷൗകത്ത്,അലി എടകഴിയൂർ,കെ.ബി.സുബീഷ്,ഷുക്കൂർ കോനരത്ത്,ഷാജി കല്ലിങ്ങൽ,സുരേഷ് മുതുവട്ടൂർ,ആരിഫ എനിവർ സംബന്ധിച്ചു

മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിജിയുടെ 42 ആം രക്തസാക്ഷിത്വം ആചരിച്ചു. ഇന്ദിരാഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർജനയും അനുസ്മരണവും നടത്തി . ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഹ് മണത്തല അധ്യക്ഷത വഹിച്ചു . ഭീകരവിരുദ്ധ സത്യപ്രസ്താവന മേഖല കമ്മിറ്റി സെക്രട്ടറി സി പി കൃഷ്ണൻ ചൊല്ലി കൊടുത്തു . മണ്ഡലം സെക്രട്ടറിമാരായ സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ , അഷറഫ് ബ്ലാങ്ങാട്, ഐ എൻ ടി യു സി ഓട്ടോറിക്ഷ തൊഴിലാളി ബ്ലോക്ക് പ്രസിഡന്റ് എ എച്ച് റൗഫ് , കമറുദ്ദീൻ പട്ടാളം , അഡ്വ ഡാലി എന്നിവർ പ്രസംഗിച്ചു

ഐഎൻടിയുസി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും ചാവക്കാട് നടന്നു. ചടങ്ങ് ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു‌. ചാവക്കാട് മണ്ഡലം പ്രസിഡന്റ് ടി.പി.ഷൗക്കത്തലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ റീജണൽ പ്രസിഡന്റ് വി.കെ. വിമൽ അനുസ്‌മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ ഭാരവാഹികളായ കെ.കെ. ഹിറോഷ്, കെ.കെ. അലികുഞ്ഞ്, ആർ.എച്ച്. റൗഫ്, അഷറഫ് ബ്ലാങ്ങാട്, മുസ്‌തഫ മണത്തല, ആർ.എം. അബൂബക്കർ, ആർ.കെ. സാബിർ എന്നിവർ പ്രസംഗിച്ചു.

കടപ്പുറം മണ്ഡലം മത്സ്യ തൊഴിലാളി കോൺഗ്രസ് കമ്മിറ്റി ഇരട്ടപ്പുഴ കുമാരൻ പടി സെന്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി കെ ഡി വീരമണി ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് കടപ്പുറം മണ്ഡലം പ്രസിഡണ്ട് കെജി വിജേഷ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി മുസ്താഖ് അലി മുഖ്യപ്രഭാഷണം നടത്തി. സിപി പ്രദീപ്, കെ എ അഷറഫ്, എംവി നൗഷാദ് കൊപ്പര ശൈലജ, മൂക്കൻ കാഞ്ചന, സി ടി ഭരതൻ, മിസിരിയ മുസ്താഖ് അലി,കെ എ മുത്തു, കാരയിൽ മുഹമ്മദ്, സി വി സുധീരൻ, അണ്ടത്തോട് മെസ്സി യ എന്നിവർ പ്രസംഗിച്ചു

Get more updates from Pudukad News on Google