ദി ആർട്ട് ബുക്ക് പ്രകാശനം നടന്നു.

Current: മലയാളം
കൊച്ചി : ആർട്ടിസ്റ്റ് ഗ്രൂപ്പ് ബൈ രഹന ക്യുറേറ്റർ ആയ ആർട്ടിസ്റ്റുകളുടെ സംഘടന പ്രസിദ്ധീകരിച്ച ഇന്ത്യയിലേയും വിദേശത്തിലേയും 80 ആർട്ടിസ്റ്റുകളുടെ വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയ പുസ്തകമായ “ദി ആർട്ട് ബുക്കിന്റെ” പ്രകാശനം നടന്നു. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം. കെ ഷിബു മുതിർന്ന കലാകാരൻ ആർട്ടിസ്റ്റ് കലാധരൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തത്..
പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ കലാകാരന്മാരായ കലാധരൻ, ആനന്ദ് ചാന്നാർ,എസ് ഗോപകുമാർ,കലാദേവി, ജോൺ ജോസഫ്,പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ,ഷാഡോ പബ്ലിക്കേഷൻസ് ഡോ. ബി. ലൂയിസ്, അനു വിറ്റൽ കാനഡ എന്നിവരെ ആദരിച്ചു.
കേരള കലാസാഹിത്യ സാംസ്കാരിക വേദി പ്രസിഡണ്ട് വില്ലറ്റ് കൊറേയ,ക്യുറേറ്റർരഹന സലിൽ, സി. ബി. കമലേഷ് കുമാർ , അനു വിറ്റൽ, ഡോ. സജിമോൻ പാറയിൽ, എന്നിവർ പ്രസംഗിച്ചു . മുപ്പത് കലാകാരൻമാരുടെ ചിത്ര പ്രദർശനവും വില്പനയും നടന്നു.











