ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ കരുത്തിൽ ‘വേദ പവർ ടൂൾസ്’; സംരംഭം പ്രവർത്തനമാരംഭിച്ചു

മുരിയാട്: പ്രാദേശികതലത്തിൽ സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ചെറുകിട വ്യവസായ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുരിയാട് ആരംഭിച്ച ‘വേദ പവർ ടൂൾസ്’ സംരംഭക യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് വ്യവസായ വകുപ്പ് മുഖേന സ്വയംതൊഴിൽ സബ്സിഡി അനുവദിച്ചാണ് സംരംഭം യാഥാർഥ്യമാക്കിയത്. യൂണിറ്റിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
തദ്ദേശീയതലത്തിൽ സംരംഭകത്വം വളർത്തുന്നതിനും കൂടുതൽ പേർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനും ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഇത്തരം സംരംഭക സഹായ പദ്ധതികൾക്ക് വലിയ പ്രാധാന്യമുണ്ട്.സർക്കാർ സഹായം പ്രയോജനപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വ്യാവസായിക പുരോഗതിക്കും കരുത്തേകുന്നതാണ്.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. പവിത്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത് കുമാർ, മുരിയാട് ഗ്രാമ പഞ്ചായക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം. ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ, അംബുജ രാജൻ, പ്രസീന സജയൻ, കെ. രാജേഷ്, ബിന്ദു വർക്കി, അജയൻ തറയിൽ, രജനി നന്ദകുമാർ, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ മോഹനൻ, വി.ആർ. ഷൈജു, സി.എസ്.അജീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.യു.വിജയൻ സ്വാഗതവും വ്യവസായ വികസന ഓഫീസർ കെ.വി.വിജിൻ നന്ദിയും പറഞ്ഞു.


