Skip to content
November 11, 2026
⌕

ഓപ്പറേഷൻ തൂഫാൻ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് MDMA നൽകാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ

November 11, 2026
Share this post to

അന്തിക്കാട് : പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഉപയോഗിക്കുന്നതിനായി MDMA കൈവശം വെച്ച കേസിൽ മൂന്ന് പ്രതികളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാഴൂർ സ്വദേശി തിരിയേടത്ത് വീട്ടിൽ അരുൺദേവ് (23), അന്തിക്കാട് പാന്തോട് സ്വദേശി ചുങ്കത്ത് വീട്ടിൽ ക്രിസ്റ്റോ (20), അന്തിക്കാട് പാന്തോട് സ്വദേശി പാടൂർ വീട്ടിൽ വിനയ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 0.62 ഗ്രാം MDMA പിടിച്ചെടുത്തു. എൻ.ഡി.പി.എസ്. നിയമത്തിലെ വകുപ്പുകൾക്ക് പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പായ 77-ാം വകുപ്പും ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും.
2026 നവംബർ 10-ന് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിങ് നടത്തുന്നതിനിടെ പാന്തോട് ഗ്രാമവേദി റോഡിൽ വെച്ചാണ് പ്രതികൾ MDMA യുമായി പിടിയിലായത്. പ്രതികളുടെ ദേഹപരിശോധനയിൽ അരുൺദേവിൽ നിന്നാണ് MDMA കണ്ടെത്തിയത്. MDMA ഉപയോഗിക്കുന്നതിനായി ഒത്തുകൂടിയതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവരോടൊപ്പം MDMA ഉപയോഗിക്കുന്നതിനായി എത്തിയ 16 വയസ്സുള്ള കുട്ടിയെ രക്ഷിതാവിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു.
അരുൺദേവ് അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.
ക്രിസ്റ്റോ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലെ പ്രതിയാണ്.
വിനയ്അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് വെച്ച് മയക്കുമരുന്ന് ഉപയോഗിച്ച കേസിലും അശ്രദ്ധമായി മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ചതിൽ പോലീസ് കൈ കാണിച്ചതിൽ നിർത്താതെ പോയ കേസിലും പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണുപ്രസാദ് ടി.എസ്., സി.പി.ഒ.മാരായ കൃപാഷ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Get more updates from Pudukad News on Google