ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണം. ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്‍ വികസനസമിതി കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ഹണി പീതാമ്പരന് നിവേദനം നല്‍കി.

ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ഹണി പീതാമ്പരന് നിവേദനം നൽകി.
നിർദ്ധിഷ്ട ഇരിഞ്ഞാലക്കുട ജില്ലയുടെ പരിധിയിലുള്ള നഗരസഭ, പഞ്ചായത്ത് ഭരണസമിതികൾ വലിയ പിന്തുണയാണ് റെയിൽവേ സ്റ്റേഷൻ വികസനസമിതിയുടെ പ്രവർത്തനങ്ങൾക്ക് നൽകുന്നത്. ജില്ല രൂപീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള ലക്ഷം പേരുടെ ഹർജി ഒപ്പുശേഖരണം ഈ മാസം പൂർത്തിയാക്കും.
ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താൻ വൈകുന്നതിലും, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പനുവദിക്കാത്തത്തിലും, അടിപ്പാത നിർമ്മിക്കാത്തത്തിലും വികസന സമിതി നിർവാഹക സമിതി പ്രതിഷേധിച്ചു.
പ്രസിഡന്റ് വര്ഗീസ് പന്തലൂക്കാരൻ അധ്യക്ഷനായിരുന്നു. ഡോ. സണ്ണി ഫിലിപ്പ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളുവത്ത്, സോമൻ ശാരദാലയം, അഡ്വ. കെ. എഫ് .ജോസ്, ജോസ് കുഴിവേലി, ഡേവിസ് ഇടപ്പിള്ളി, മായ സുനിൽ എന്നിവർ പങ്കെടുത്തു.



