Skip to content
November 15, 2026
⌕

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക്കെതിരെ കാപ്പ പ്രകാരമുള്ള സഞ്ചലന നിയന്ത്രണത്തിന് ഉത്തരവിട്ടു.

November 14, 2026
Share this post to

മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പെരിങ്ങണ്ടൂർ സ്വദേശിയായ പ്ളാപ്പറമ്പിൽ വീട്ടിൽ മണികണ്ഠൻ എന്നുവിളിക്കുന്ന രതീഷ് (42) എന്നയാൾക്കെതിരെയാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിയമത്തിലെ (കാപ്പ) വകുപ്പ് പ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ റവന്യൂ ജില്ലയിലേക്ക് പ്രവേശിക്കുന്നതിനുള്ള സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്.
പ്രതി തൃശൂർ റെയ്ഞ്ച് DIG യുടെ അധികാര പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതും വീണ്ടും ഏർപ്പെടാൻ സാധ്യതയുള്ളതിനാലും അത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ നിന്നും തടയുന്നതിനും അവരുടെ സഞ്ചലനം നിയന്ത്രിക്കുന്നതിനും അധികാരമുള്ള തൃശൂർ മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനററിൽ നിക്ഷിപ്തമായ അധികാര പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം പ്രതിയെ 6 മാസം റവന്യൂ ജില്ലയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്

Get more updates from Pudukad News on Google