ബി.ജെ.പി കര്‍ഷക മോര്‍ച്ച ആളൂര്‍ വെസ്റ്റ് ഏരിയ ഭാരവാഹി യോഗം സംഘടിപ്പിച്ചു.

ആളൂര്‍ : ബി.ജെ.പി കര്‍ഷക മോര്‍ച്ച ആളൂര്‍ വെസ്റ്റ് ഏരിയ ഭാരവാഹി യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഭിലാഷ് കണ്ടാരംതറ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡി.പി നായര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ബിജുകുമാര്‍, ആളൂര്‍ മണ്ഡലം പ്രസിഡന്റ് കെ.കെ ബോബീഷ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍ സന്തോഷ്‌കുമാര്‍, ജില്ലാ നേതാക്കളായ സുനിലന്‍ പീണിക്കല്‍, സോമന്‍ പുളിയത്ത് പറമ്പില്‍, സുനില്‍ ടി ഇല്ലിക്കല്‍, കെ.ആര്‍ അജയകുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സുമോദ് തോപ്പില്‍, റിട്ട.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍,ഏരിയ സെക്രട്ടറി ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയായിലെ 3 വാര്‍ഡുകളില്‍ ഉടനെ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കാനും,നവംബര്‍ 19 ന് ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ചാത്തന്‍ മാസ്റ്റര്‍ സ്മൃതി സഭയിലേക്ക് ഏരിയായില്‍ നിന്ന് 30 കര്‍ഷകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.



