തൃശ്ശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി

തൃശ്ശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് മടക്കി. റിപ്പോർട്ടിൽ അവ്യക്തതയും തെളിവുകളുടെ അഭാവവും ഉണ്ടെന്ന വിലയിരുത്തലാണ് വകുപ്പിന് ഉള്ളത്. പൊലീസ് വീഴ്‌ച സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. പൊലീസ്-ദേവസ്വം ഏകോപനമില്ലായ്‌മയാണ് പൂരം അലങ്കോലപ്പെടാൻ കാരണമെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം. എന്നാൽ അതിന് പിന്തുണയ്ക്കുന്ന തെളിവുകൾ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചാണ് റിപ്പോർട്ട് മടക്കിയത്.
Get more updates from Pudukad News on Google




