പഴുവിൽ ഷഷ്ഠി ആഘോഷം വർണ്ണാഭമായി

പഴുവിൽ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷം വിവിധ ചടങ്ങുകളോടെയും വർണ്ണാഭമായ ഘോഷയാത്രകളോടെയും ഭക്തിനിർഭരമായി നടന്നു.
രാവിലെ നടതുറപ്പ്, അഭിഷേകം, ഉഷപൂജ, ശീവേലി തുടങ്ങിയ ചടങ്ങുകൾ നടന്നു. തുടർന്ന് ശാസ്താംപാട്ട്, ചിന്തുപാട്ട്, തകിൽ, നാദസ്വരം, കാവടി എന്നിവയുടെ അകമ്പടിയോടെ രഥയാത്ര നടത്തി. പടിഞ്ഞാട്ടുമുറി, കിഴക്കുമുറി ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാവടി വരവും നടന്നു.
തകിൽ, നാദസ്വരം, തെയ്യം, ചിന്തുപാട്ട്, ശിങ്കാരിമേളം, ശിങ്കാരിക്കാവടി, തമ്പോലം, വിവിധ രൂപങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് വർണ്ണപ്പകിട്ടേകി. പ്രസാദ ഊട്ടും ദേശങ്ങളുടെ അഭിഷേകവും നടന്നു. വൈകിട്ട് ഇരു ദേശങ്ങളുടെയും നേതൃത്വത്തിൽ ഭസ്മക്കാവടി ഘോഷയാത്രയും നടന്നു. രാവിലെ മുതൽ ക്ഷേത്ര ദർശനത്തിനായി നൂറുകണക്കിന് ഭക്തരാണ് എത്തിയത്.
Get more updates from Pudukad News on Google




