Skip to content
November 17, 2026
⌕

ശബരിമല തീർത്ഥാടകരെ വരവേറ്റ് ഗുരുവായൂർ ദേവസ്വം.

November 16, 2026
Share this post to

ഗുരുവായൂർ : ഗുരുവായൂരിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് ദർശനത്തിനും വിശ്രമത്തിനും ദേവസ്വം സൗകര്യമൊരുക്കി. തീർത്ഥാടകർക്ക് വിരിവെക്കാൻ ക്ഷേത്രം വടക്കേ നടയിലാണ് ദേവസ്വം പ്രത്യേക സ്ഥലം ഒരുക്കിയത്. വിരിവെക്കാൻ പുതിയ പുൽപ്പായയുമെത്തി.

അയ്യപ്പൻമാർക്ക് വിരിവെക്കാനുള്ള പുൽപ്പായ സമർപ്പിച്ചത്അഖിലഭാരതശ്രീ ഗുരുവായൂരപ്പ സമിതിയാണ്. ഭാരവാഹികളായ സജീവൻ നമ്പിയത്ത്, കേശവ പ്രസാദ് ഗുരുവായൂർ, പി ആർ നിർമ്മൽ എന്നിവരിൽ നിന്ന് ദേവസ്വം ചെയർമാൻ ഏ വി ഗോപിനാഥൻ പുൽപ്പായ ഏറ്റുവാങ്ങി .

ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം രാധ, , ചീഫ് സെക്യൂരിറ്റി ഓഫീസർ സുരേഷ് കുമാർ അനേകം അയ്യപ്പഭക്തന്മാരും ചടങ്ങിൽ സന്നിഹിതരായി

Get more updates from Pudukad News on Google