Skip to content
November 17, 2026
⌕

ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാരം സമ്മാനിച്ചു

November 16, 2026
Share this post to

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനം സമുചിതമായി ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം ഘോഷയാത്ര, ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാര സമർപ്പണം, കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം ഉൾപ്പെടെയുള്ള പരിപാടികൾ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചരയോടെ മാനവേദ സമാധിയിൽ പുഷ്പാർച്ചനയെത്തുടർന്ന് സാസ്കാരിക ഘോഷയാത്ര ആരംഭിച്ചു

വൈകിട്ട് 6ന് ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേർന്ന സാംസ്കാരിക സമ്മേളനം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. കഥകളി ആചാര്യൻ ഡോ.സദനം കൃഷ്ണൻകുട്ടി കൃഷ്ണ ഗീതിദിന മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ശ്രീമാനവേദ സുവർണ്ണ മുദ്ര പുരസ്കാരം കളിയോഗം ആശാൻ രമേശൻ കരുമത്തിലിനും വാസു നെടുങ്ങാടി എൻഡോവ്മെൻറ് പുരസ്കാരം ചുട്ടി ആശാൻ പി.ആർ. ശിവകുമാറിനും സമ്മാനിച്ചു. കൃഷ്ണനാട്ടം അരങ്ങുകളിയിലെ പ്രോൽസാഹന സമ്മാനങ്ങളും ചടങ്ങിൽ നൽകി. കൃഷ്ണഗീതി പ്രബന്ധ മത്സരം ഒന്നാം സ്ഥാനം നേടിയ ഡോ. നിത്യ പി വിശ്വം, രണ്ടാം സമ്മാനം നേടിയ ഡോ. വിജയലക്ഷ്മി രാധാകൃഷ്ണൻ, ഡോ. രേവതി എസ്, മൂന്നാം സമ്മാനം നേടിയ ശന്തനു പി . എൻ എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

കലാനിലയം സൂപ്രണ്ട് ഡോ. മുരളി പുറനാട്ടുകര പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി ദേവസ്വം വൈദിക – സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി സ്വാഗതവും . പബ്ളിക്കേഷൻ മാനേജർ കെ. ജി. സുരേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.സാംസ്കാരിക സമ്മേളനത്തിനുശേഷം ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം തെരഞ്ഞെടുത്ത രംഗങ്ങളുടെ അവതരണം നടന്നു.

Get more updates from Pudukad News on Google