ഗുരുവായൂർ ക്ഷേത്രനടയിൽ ഹോമിയോ ഡിസ്പെൻസറി

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയും ശബരിമല ‘ തീർത്ഥാടനവും പ്രമാണിച്ച് ഭക്തർക്കായി ഹോമിയോപ്പതി വകുപ്പ് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങി. ശബരിമല, മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തുടനീളം ഭക്തർക്ക് ഇവിടെ നിന്നും സേവനം ലഭ്യമാകും. ദേവസ്വവുമായി സഹകരിച്ചാണ് ഈ പദ്ധതി. ഡിസ്പെൻസറിയുടെ ഉൽഘാടനം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് നിർവ്വഹിച്ചു.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. ലീന റാണി, ഡി പി എം ഡോ.ജാധു ലക്ഷ്മി, ദേവസ്വംമരാമത്ത് എക്സി.എൻജിനീയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജീനിയർ വി ബി സാബു , ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർക്ക് പുറമെ ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ട് രശ്മി പ്രോഗ്രാം കൺവീനർ ഡോ, പ്രവീൺ ബി. വിശ്വം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ഗ്രീഷ്മ ബാബു.കെ, എൻ.എച്ച്.എം മെഡിക്കൽ ഓഫീസർമാർ എന്നിവരും പങ്കെടുത്തു.
പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന മെഡിക്കൽ യൂണിറ്റ് മകരവിളക്ക് തീർത്ഥാടന കാലത്തും പ്രവർത്തിക്കും. ജില്ലയിലെ മുഴുവൻ ഡോക്ടർമാരും ജീവനക്കാരും ഈ സംവിധാനത്തിൻ്റെ ഭാഗമായി രാവിലെ 9 മുതൽ വൈകിട്ട് 7 വരെ രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിക്കും എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ലീന റാണി അറിയിച്ചു.



