സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതി : വെള്ളാങ്ങല്ലൂരിലെ കടവുകളിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : ഉൾനാടൻ ജലാശയത്തിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതിയുടെ ഭാഗമായി ചാലക്കുടി മത്സ്യഭവൻ പരിധിയിൽ ഉൾപ്പെടുന്ന വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കരൂപ്പടന്ന, വള്ളിവട്ടം, കടലായി, നെടുങ്ങാണത്ത്കുന്ന് എന്നീ കടവുകളിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിച്ചു.
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി രാജശേഖരൻ, മെമ്പർ എ.എ. മുസമ്മിൽ എന്നിവർ ആശംസകൾ നേർന്നു.
ഫിഷറീസ് ഓഫീസർമാരായ നീരജ ബാബു സ്വാഗതവും എ.ജെ. അനു നന്ദിയും പറഞ്ഞു.
Get more updates from Pudukad News on Google




