Skip to content
November 22, 2026
⌕

അഭിലാഷും,ശിവനും, സി വി ബാലചന്ദ്രനും ദേവസ്വം ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റു

November 21, 2026
Share this post to

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.എ.അഭിലാഷ് , പി.ശിവദാസൻ ..സി.വി.ബാലചന്ദ്രൻ എന്നീ അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഇന്നു രാവിലെ 11 മണിയോടെ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലായിരുന്നു ചടങ്ങ്. ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗുരുവായൂർ ദേവസ്വം കമ്മീഷണർ .എം.ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലി കൊടുത്തു.

പി. എ അഭിലാഷ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു.തുടർന്ന് പി ശിവദാസനും സി വി ബാലചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു. പുതിയ അംഗങ്ങളെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങളായ . കെ.എസ്.ബാലഗോപാൽ , മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗമായ ക്ഷേത്രം തന്ത്രി. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ചടങ്ങിൽ ഭദ്രദീപം തെളിച്ചു. അഡ്മിനിസ്ട്രേറ്റർ . എസ്.ഹരിഗോപാൽ സർക്കാർ വിജ്ഞാപനം വായിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം വിടി ബൽറാം എം എൽ എ, വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ ഭാരവാഹികളും ദേവസ്വം ജീവനക്കാരും പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകി…മുൻ ചെയർ മാ ൻ ടി വി ചന്ദ്രമോഹൻ ,തൃശ്ശൂർ ജില്ലയിലെയും പാലക്കാട് ജില്ലയിലേയും നിരവധി കോൺഗ്രസ് നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു

Get more updates from Pudukad News on Google