Skip to content
November 23, 2026
⌕

ആറ് കിലോ കഞ്ചാവുമായി അവിട്ടത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ

November 23, 2026
Share this post to

ഇരിങ്ങാലക്കുട : എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ സ്പെഷ്യൽ ഡ്രൈവായ “ഓപ്പറേഷൻ തണ്ടറി”ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി.
മുകുന്ദപുരം താലൂക്ക് കടുപ്പശ്ശേരി വില്ലേജ് അവിട്ടത്തൂർ കോക്കാട്ട് വീട്ടിൽ ടോണിയുടെ മകൻ ആൽവിൻ ടോണി (23) ആണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
നവംബർ 22ന് ഉച്ചയ്ക്ക് 12.15ന് വേളൂക്കര പഞ്ചായത്തിൽ പെട്ട പ്രതിയുടെ വീടിന്റെ
കാർ പോർച്ചിൽ വെച്ചായിരുന്നു അറസ്റ്റ്.
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്.
ലഹരിക്കടത്തിന് ഉപയോഗിച്ച KL 45 L 8576 നമ്പർ ബജാജ് പ്ലാറ്റിന 100ES ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു.
പ്രതിക്കെതിരെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവിന്റെ ഉറവിടവും ഇടപാടുകാരെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.
ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ആർ. അനുകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.കെ. വത്സൻ, എ. സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എസ്. ഷനൂജ്, കർണ അനിൽകുമാർ, വുമൺ സിവിൽ എക്സൈസ് ഓഫീസർ കെ.എൽ. ലിസ എന്നിവരും സംഘത്തിലുണ്ടായിരുന്നു. See less

Get more updates from Pudukad News on Google