ക്രൈസ്റ്റ് കോളേജിൽ അധ്യാപക കലോത്സവം; കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് ജേതാക്കൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച അഖില കേരള അധ്യാപക കലോത്സവമായ കലാഞ്ജലി 2026 ൽ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ജേതാക്കളായി. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും നാല്പത്തിഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. ക്രൈസ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യാപക കലാമേള ഉദ്ഘാടനം ചെയ്തു.
തിരുവാതിരകളി, സംഘ നൃത്തം, നാടൻപാട്ട്, ഓയിൽ പെയിന്റിംഗ്, ലളിതഗാനം, കവിതാരചന, കഥാരചന എന്നീ പത്ത് ഇനങ്ങളിലാണ് മൽസരങ്ങൾ നടന്നത്. സമാപന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സേവിയർ ജോസഫ്, ഡോ. എൻ. അനിൽകുമാർ, ഐ ക്യു എ സി കോഡിനേറ്റർ ഡോ. ഷിന്റോ കെ. ജി, അദ്ധ്യാപകരായ ഡോ. മൂവീഷ് കെ എം, ഡോ. ഇ. വിനീത, ഡോ. വർഷ ഗണേഷ്, കോളേജ് ബർസാർ ഫാ. ഡോ. വിൻസൻറ് എൻ. എസ് എന്നിവരും സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു




