
എസ്ടി ഉദ്യോഗസ്ഥനാണെന്ന് വ്യാജേന വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് പണം തട്ടിയ ചെട്ടിനട സ്വദേശി അനൂപിനെ കോടനാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഐമുറി കവലയിലുള്ള ടെക്സ്റ്റൈൽസ് ഷോപ്പ് ഉടമയിൽ നിന്നാണ് ഇയാളും കൂട്ടാളിയും ചേർന്ന് പണം തട്ടിയെടുത്തത്. ഫോണിലൂടെ ജിഎസ്ടി ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ ശേഷം, മറ്റൊരു ഉദ്യോഗസ്ഥയുടെ ഭർത്താവിന്റെ ചികിത്സയ്ക്കായി പണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഉടമയെ വിശ്വസിപ്പിച്ചത്. തുടർന്ന് നേരിട്ടെത്തി പണം കൈപ്പറ്റുകയും ചെയ്തു.
പണം നൽകിയ ശേഷം സംശയം തോന്നിയ ഉടമ ജിഎസ്ടി ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. ഉടൻ തന്നെ കോടനാട് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി. കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രോത്സവത്തിന് എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. എറണാകുളം ജില്ലയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
Also Read: പ്രവാസിയുടെ വീട്ടിലെ മോഷണം! കുപ്രസിദ്ധ മോഷ്ടാക്കൾ പന്തളം പൊലീസിന്റെ പിടിയിൽ
ചെറിയ തുകകൾ മാത്രം തട്ടിയെടുക്കുന്ന രീതിയായതിനാൽ പലരും നാണക്കേട് ഭയന്ന് പരാതി നൽകാറില്ലെന്നതാണ് പ്രതിക്ക് തുണയായത്. കോടതിയിൽ ഹാജരാക്കിയ അനൂപിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള ഇയാളുടെ കൂട്ടാളിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരെന്ന പേരിൽ പണം ആവശ്യപ്പെട്ടെത്തുന്നവർക്കെതിരെ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
The post ജിഎസ്ടി ഉദ്യോഗസ്ഥൻ ചമഞ്ഞ് കടകളിൽ തട്ടിപ്പ്; പ്രതി കോടനാട് പൊലീസിന്റെ പിടിയിൽ appeared first on Express Kerala.




