loader image
ജീവനാംശം 10 ലക്ഷമാക്കണം, കേസ് ഡൽഹിയിലേക്ക് മാറ്റണം; മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ

ജീവനാംശം 10 ലക്ഷമാക്കണം, കേസ് ഡൽഹിയിലേക്ക് മാറ്റണം; മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. പശ്ചിമ ബംഗാളിൽ നിലവിലുള്ള ഗാർഹിക പീഡനക്കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി മുഹമ്മദ് ഷമിയോട് മറുപടി തേടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. നിലവിൽ കൊൽക്കത്ത കോടതിയുടെ പരിഗണനയിലുള്ള കേസുകൾ ഡൽഹിയിലേക്ക് മാറ്റണമെന്നാണ് ഹസിൻ ജഹാന്റെ ആവശ്യം.

തനിക്കും മകൾക്കും പ്രതിമാസം ലഭിക്കുന്ന ജീവനാംശം നാല് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിൻ ജഹാൻ നേരത്തെ തന്നെ കോടതിയെ സമീപിച്ചിരുന്നു. 2014-ൽ വിവാഹിതരായ ഇവർക്കിടയിൽ 2018 മുതലാണ് നിയമപരമായ തർക്കങ്ങൾ ആരംഭിക്കുന്നത്. ഷമിയും കുടുംബവും തന്നെയും മകളെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ഹസിൻ ജഹാന്റെ പരാതി.

Also Read: പടിക്കൽ കലമുടച്ച് ആഴ്‌സണൽ; വോൾവ്‌സിനോട് സമനില വഴങ്ങി ഗണ്ണേഴ്സ്

See also  ‘അയാൾ ചതിയനും കൊലപാതകിയുമാണ്’; പാക് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ

ഗാർഹിക പീഡനം, വധശ്രമം, ബലാത്സംഗം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് ജാദവ്പൂർ പോലീസ് ഷമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹമോചനം, ജീവനാംശം തുടങ്ങിയ കാര്യങ്ങളിൽ വർഷങ്ങളായി തുടരുന്ന ഈ നിയമയുദ്ധത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ നിർണ്ണായകമാകും. ഡൽഹിയിലേക്ക് കേസ് മാറ്റുന്നതിനോടുള്ള ഷമിയുടെയും ബംഗാൾ സർക്കാരിന്റെയും പ്രതികരണം അറിഞ്ഞ ശേഷമാകും കോടതി ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

The post ജീവനാംശം 10 ലക്ഷമാക്കണം, കേസ് ഡൽഹിയിലേക്ക് മാറ്റണം; മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ appeared first on Express Kerala.

Spread the love

New Report

Close