loader image
ലോകത്തിന് പ്രിയപ്പെട്ടവനായി ഹിമാചൽ; ആഗോള അതിഥി സൗഹൃദ പട്ടികയിൽ അഞ്ചാം സ്ഥാനം

ലോകത്തിന് പ്രിയപ്പെട്ടവനായി ഹിമാചൽ; ആഗോള അതിഥി സൗഹൃദ പട്ടികയിൽ അഞ്ചാം സ്ഥാനം

ലോകത്തെ ഏറ്റവും മികച്ച പത്ത് അതിഥി സൗഹൃദ പ്രദേശങ്ങളുടെ ആഗോള പട്ടികയിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഹിമാചൽ പ്രദേശ് കരുത്തറിയിക്കുന്നു. പ്രമുഖ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോം പുറത്തുവിട്ട ‘ട്രാവലേഴ്സ് റിവ്യൂ അവാർഡ് 2026’ ലാണ് ഹിമാചൽ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സംസ്ഥാനമെന്ന ഖ്യാതിയും ഇനി ഹിമാചലിന് സ്വന്തം.

ലോകമെമ്പാടുമുള്ള 370 ദശലക്ഷത്തിലധികം യാത്രക്കാരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെക്സിക്കോയിലെ ഹിഡാൽഗോ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, തായ്‌വാനിലെ മഗോംഗ്, അർജൻ്റീനയിലെ സാൻ മാർട്ടിൻ ഡി ലോസ് ആൻഡീസ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്.

Also Read: കണ്ട സ്വപ്നം കണ്ണടച്ചു തുറക്കും മുൻപേ മായുന്നോ? മറവിക്ക് പിന്നിലെ ആ ‘രഹസ്യം’ ഇതാ…!

ഹിമാചലിലെ ജനങ്ങളുടെ ഹൃദ്യമായ ആതിഥ്യമര്യാദ, മനംമയക്കുന്ന പ്രകൃതിഭംഗി, സഞ്ചാരികൾക്ക് ലഭിക്കുന്ന മികച്ച സുരക്ഷിതത്വം എന്നിവയാണ് ആഗോളതലത്തിൽ ഈ സംസ്ഥാനത്തെ ശ്രദ്ധേയമാക്കിയത്. മഞ്ഞുമൂടിയ മലനിരകളും സാംസ്കാരിക പൈതൃകവും കൊണ്ട് വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി ഹിമാചൽ മാറിക്കഴിഞ്ഞു. ഷിംല, മണാലി, റോഹ്താങ് പാസ്, ധർമ്മശാല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓരോ വർഷവും എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും സോളോ ട്രിപ്പുകൾക്കും ഒരേപോലെ അനുയോജ്യമായ ഹിമാചൽ, ആഗോള ടൂറിസം ഭൂപടത്തിൽ ഇന്ത്യയുടെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

See also  ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം; എഐ വിപ്ലവത്തിന് രാജ്യം തയ്യാറെന്ന് അശ്വിനി വൈഷ്ണവ്

The post ലോകത്തിന് പ്രിയപ്പെട്ടവനായി ഹിമാചൽ; ആഗോള അതിഥി സൗഹൃദ പട്ടികയിൽ അഞ്ചാം സ്ഥാനം appeared first on Express Kerala.

Spread the love

New Report

Close