യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചു. തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. ആറിനെതിരെ പത്ത് വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണത്തിൽ നിന്ന് താഴെയിറങ്ങേണ്ടിവന്നത്.
ആറിനെതിരെ പത്ത് വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്.
തൃശൂർ ജില്ലയിൽ ബിജെപിക്ക് ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകളിൽ ഒന്നായിരുന്നു പാറളം.
‘ഇൻഡ്യ’ മുന്നണിയുടെ മാതൃകയിലാണ് എൽഡിഎഫും യുഡിഎഫും ഇവിടെ ബിജെപിക്കെതിരെ കൈകോർത്തത്.
എൽഡിഎഫും യുഡിഎഫും ഒന്നാണെന്നും ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ട് ഇതിലൂടെ മറനീക്കി പുറത്തുവന്നെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റെ തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ ഒരു വോട്ട് അസാധുവായതിനെ തുടർന്നാണ് അന്ന് ബിജെപി അധികാരത്തിലെത്തിയത്.
Get more updates from Pudukad News on Google




