"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിന് പൂട്ടിടാൻ എം.വി.ഡി. ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. ലംഘിച്ചാൽ 7,500 രൂപ പിഴയും പെർമിറ്റ് റദ്ദാക്കലും. ബസ് ഉടമകൾക്കെതിരെയും കേസ്

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: യാത്രക്കാരോടും കാൽനടയാത്രക്കാരോടും മോശമായി പെരുമാറുകയും റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിടാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് (MVD).
ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമാക്കുന്നതിനുള്ള നടപടികൾ വകുപ്പ് കൂടുതൽ ശക്തമാക്കി.

നിയമലംഘനം നടത്തുന്നവരിൽ നിന്ന് 7,500 രൂപ പിഴ ഈടാക്കുന്നതിനൊപ്പം ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും തീരുമാനിച്ചു.
കൂടാതെ, പി.സി.സി ഇല്ലാത്ത ഡ്രൈവർമാരെയും കണ്ടക്ടർമാരെയും ജോലിക്കുവെക്കുന്ന ബസ് ഉടമകൾക്കെതിരെയും ക്രിമിനൽ കേസെടുക്കുമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തുടനീളം സ്വകാര്യ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ പരാതികൾ പ്രളയമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് വ്യാപകമായി മിന്നൽ പരിശോധന ആരംഭിച്ചത്.
അലക്ഷ്യമായ ഡ്രൈവിംഗ്, അമിതവേഗത, സിഗ്നൽ ലംഘനം, യാത്രക്കാരോടുള്ള മോശം പെരുമാറ്റം എന്നിവ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊതുജനങ്ങൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുസഹിതം പരാതി നൽകാൻ തുടങ്ങിയതാണ് എം.വി.ഡിയെ കർശന നിലപാടിലേക്ക് നയിച്ചത്.

ഉദ്യോഗസ്ഥർ നടത്തിയ പരിശോധനകളിൽ ഭൂരിഭാഗം ജീവനക്കാരുടെയും പക്കൽ പി.സി.സി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി.
മാത്രമല്ല, ചില ജീവനക്കാർ ജോലിസമയത്ത് ലഹരി ഉപയോഗിക്കുന്നതായും ക്രിമിനൽ പശ്ചാത്തലമുള്ളവർ സർവീസുകളിൽ പ്രവർത്തിക്കുന്നതായും തെളിഞ്ഞു. ഇതോടെയാണ് സുരക്ഷ മുൻനിർത്തി നടപടികൾ കടുപ്പിച്ചത്.

കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനകളിൽ നിയമം ലംഘിച്ച നിരവധി ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസൻസുകൾ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു.
കൃത്യമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഒരു ജീവനക്കാരനെയും ഇനി സർവീസിലിറങ്ങാൻ അനുവദിക്കില്ലെന്ന് എം.വി.ഡി വ്യക്തമാക്കി.
Get more updates from Pudukad News on Google