2029ന് മുമ്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ്; അമിത് ഷാ | Amit Shah Uniform Civil Code
Current: മലയാളം

ന്യൂഡൽഹി: എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah Uniform Civil Code). മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചില സംസ്ഥാനങ്ങളിൽ ഇതിനകം ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയിട്ടുണ്ടെന്നും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും 2029ന് മുമ്പ് ഇത് നടപ്പാക്കുമെന്ന് ഉറപ്പുണ്ടെന്നും അമിത് ഷാ പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ പൊതുവായ നിയമസംവിധാനം കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ സർക്കാർ മാനിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു. സർക്കാരിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ടുവരാനാകില്ലെന്നും അത് കോൺഗ്രസിന്റെ മാനസികാവസ്ഥയാണെന്നും അമിത് ഷാ വിമർശിച്ചു.
Story Summary:
Union Home Minister Amit Shah said the Uniform Civil Code will be implemented in all 21 states governed by the BJP-led NDA before 2029. He said the UCC aims to establish a common legal framework for personal matters such as marriage, divorce and inheritance.




