"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ബീച്ചിൽ കാൽ നനയ്ക്കാൻ ഇറങ്ങിയതിനിടെ തിരയിൽപ്പെട്ടയാൾ മരിച്ചു

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊല്ലം : കൊല്ലം ബീച്ചിൽ കാൽ നനയ്ക്കാൻ ഇറങ്ങിയതിനിടെ തിരയിൽപ്പെട്ടയാൾ മരിച്ചു. പള്ളിത്തോട്ടം സംഗമം നഗർ 71ൽ ജോസഫ് സ്റ്റാൻലി (മനോജ്‌ 48) ആണ് മരിച്ചത്. ഞായർ പകൽ 1.30നായിരുന്നു സംഭവം. ബന്ധുക്കളോടൊപ്പമാണ് സ്റ്റാൻലി ബീച്ചിലെത്തിയത്. 

സ്റ്റാൻലി ഒഴികെ ഉള്ളവർ കാൽ നനയ്ക്കാൻ ഇറങ്ങിയപ്പോൾ തിരയിൽപ്പെട്ടു. ഇവരെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ് സ്റ്റാൻലി തിരയിൽപ്പെട്ടത്.


ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് മത്സ്യത്തൊഴിലാളികളായ മിൽട്ടൺ, ജോൺസൻ, സോബിൻ, ഷാരോൺ എന്നിവർ ആണ് തിരയിൽ വീണ കുട്ടികളെ രക്ഷപ്പെടുത്തിയത്. 


എന്നാൽ സ്റ്റാൻലിയെ കണ്ടെത്താനായില്ല. കുട്ടികളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറിനാണ് ബീച്ചിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരനായിരുന്നു സ്റ്റാൻലി.

Get more updates from Pudukad News on Google