ഓക്‌ലഹോമയിൽ 15 വയസ്സുള്ള സഹോദരനെ വെടിവച്ചുകൊന്ന കേസിൽ 11 വയസ്സുകാരി അറസ്റ്റിൽ
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഓക്‌ലഹോമ: ഓക്‌ലഹോമയിൽ 15 വയസ്സുള്ള സഹോദരനെ വെടിവച്ചുകൊന്ന കേസിൽ 11 വയസ്സുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനെ ആരോ വെടിവച്ചതായി ഫോൺ വിളിച്ച് അമ്മയെ അറിയിച്ച ശേഷമാണ് പെൺകുട്ടി ഈ കൃത്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.
എഡ്മണ്ടിലെ വീട്ടിൽ വച്ച് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ കുട്ടികൾ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊലപാതകക്കുറ്റമാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ ജുവനൈൽ കോടതിയിലായിരിക്കും വിചാരണ ചെയ്യുക. കുട്ടികൾക്ക് തോക്ക് എങ്ങനെ ലഭ്യമായി എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Get more updates from Pudukad News on Google




