ഡാലസിൽ വെടിവയ്പ്പ്: 25 വയസ്സുകാരി കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്
🌐 Select your Language:
Current: മലയാളം
Current: മലയാളം

ഡാലസ്: തെക്കുകിഴക്കൻ ഡാലസിലെ ഓക്ക് ക്ലിഫിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിൽ ഒരു യുവതി കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സാറിയ ബ്രൗൺ (25) ആണ് സംഭവത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതിനിടെ കൊല്ലപ്പെട്ടത്. ഒന്നിലധികം അക്രമികൾക്ക് പങ്കുണ്ടെന്ന് ഡാലസ് പൊലീസ് അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഹൈലാൻഡ് വില്ലേജ് ഡ്രൈവിലെ 5900 ബ്ലോക്കിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡാലസ് അഗ്നിശമന സംഘം പരുക്കേറ്റ ആറുപേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Get more updates from Pudukad News on Google




