കൃത്രിമബുദ്ധിയെക്കുറിച്ചുള്ള വിജ്ഞാനമില്ലായ്മ വിദേശ ശക്തികളുടെ ആയുധമാകാൻ സമൂഹങ്ങളെ വഴിവെക്കുമെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം: ആധുനിക സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം ധാർമ്മിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്ന് ആഹ്വാനം
Current: മലയാളം

കോഴിക്കോട്: കൃത്രിമബുദ്ധിയെക്കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും കൃത്യമായ ധാരണയും വിജ്ഞാനവുമില്ലെങ്കില്‍ വിദേശ ശക്തികളാല്‍ സമൂഹങ്ങള്‍ ആയുധമാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം.
കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷെയ്ഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ പ്രഥമ ‘എക്‌സലന്‍സ് അവാര്‍ഡ്’ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയില്‍ നടന്ന ബ്രക്‌സ് ഉച്ചകോടിക്ക് ശേഷം കേരളത്തിലെത്തിയ അന്‍വര്‍ ഇബ്രാഹിം, സമസ്ത ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി.
ആധുനിക സാങ്കേതികവിദ്യ, ഡിജിറ്റല്‍ പരിവര്‍ത്തനം, കൃത്രിമബുദ്ധി എന്നിവ ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളും യാഥാര്‍ത്ഥ്യങ്ങളും പണ്ഡിതന്മാരും സമൂഹവും തിരിച്ചറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സാങ്കേതിക പുരോഗതിക്കൊപ്പം ധാര്‍മ്മിക മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




