"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആസൂത്രണ ബോർഡ് പരീക്ഷാ നിയമന തട്ടിപ്പ് വിവാദം; നിർണായക പിഎസ്‌സി യോഗം ഇന്ന്, കമ്മീഷൻ അംഗങ്ങൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയതും ചോദ്യം ചെയ്യൽ സംബന്ധിച്ച തർക്കവും യോഗത്തിൽ ചർച്ചയായേക്കും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന നിലപാടിൽ പി.എസ്.സി

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദങ്ങൾക്കിടെ ഇന്ന് നിർണായക പിഎസ് സി യോഗം.കമ്മീഷൻ അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സാഹചര്യം യോഗം ചർച്ച ചെയ്തേക്കും.


ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന നിലപാടിലുറച്ചാണ് കമ്മീഷനുള്ളത്. ചോദ്യം ചെയ്യലിനായി പിഎസ് സി ആസ്ഥാനത്തേക്ക് വരില്ലെന്ന് ക്രൈം ബ്രാ‌ഞ്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.


 

തുടർ നടപടികൾ കമ്മീഷൻ ചർച്ച ചെയ്യുമെന്നാണ ലഭ്യമാകുന്ന വിവരം. ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്ന ആസൂത്രണ ബോർഡിലെ നിയമനതട്ടിപ്പിൽ തെളിഞ്ഞത് പി എസ് സിയുടെ അസാധാരണ ഒളിച്ചുകളിയായിരുന്നു. 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻ വിവാദമായിരുന്നു.

 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻ വിവാദമായിരുന്നു. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു. ചോദ്യ പേപ്പർ, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാർത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യപ്രകാരം കൈമാറിയത്.

Get more updates from Pudukad News on Google