"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കരിപ്പൂരിൽ സ്വീകരണം | Anwar Ibrahim Kerala Visit

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Anwar Ibrahim

റിപ്പോർട്ട്: അൻവർ ഷരിഫ്

കൊണ്ടോട്ടി: കേരള സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖാണ് മലേഷ്യൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. (Anwar Ibrahim Kerala Visit)

ഇ.ടി. മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ ടി.പി. അഷ്റഫ് അലി, ടി.വി. ഇബ്രാഹിം എന്നിവരും സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിലേക്കുള്ള അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തിന്റെ ഭാഗമായാണ് കരിപ്പൂരിലെത്തിയത്. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, വിജയകുമാർ ഐഎഫ്എസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ അരവിന്ദ് ബി.എസ്. എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.

Summary: Malaysian Prime Minister Anwar Ibrahim received a formal welcome at Karipur Airport during his visit to Kerala. Agriculture Minister T. Siddique welcomed him on behalf of the Kerala government in the presence of senior officials and elected representatives.

Get more updates from Pudukad News on Google