"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ജിയോളജി അനുമതിയില്ലാതെ കരിങ്കൽ ക്വാറി പ്രവർത്തിച്ചെന്ന് പരാതി; നടപടിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിൽ | Vazhakkad Granite Quarry

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Vazhakkad Granite Quarry

റിപ്പോർട്ട്: അൻവർ ഷരിഫ്

മലപ്പുറം: ജിയോളജി വകുപ്പിന്റെ പ്രവർത്തനാനുമതിയില്ലാതെ കരിങ്കൽ ക്വാറി പ്രവർത്തിച്ചെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിൽ. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് അമ്പലക്കുഴിയിലുള്ള കരിങ്കൽ ക്വാറിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അനുമതിയില്ലാതെ ക്വാറി പ്രവർത്തിച്ചതായി ആരോപിച്ച് വാഴക്കാട് പൊലീസിൽ പരാതി നൽകിയതായും നാട്ടുകാർ അറിയിച്ചു. പരാതി നൽകിയിട്ടും ക്വാറി ഉടമയ്ക്കെതിരെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അനുമതിയില്ലാതെ ക്വാറി പ്രവർത്തിച്ച സമയത്ത് ഇവിടെ സർവീസ് നടത്തിയ വാഹനങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. (Vazhakkad Granite Quarry)

ക്വാറിയുടെ പ്രവർത്തനം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തണമെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. വിഷയത്തിൽ പൊലീസ്, ജിയോളജി വകുപ്പ് അധികൃതർ എന്നിവരുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Summary: Residents in Vazhakkad, Malappuram, have alleged that a granite quarry at Akkode Ambalakkuzhi operated without permission from the Geology Department. They say a police complaint has been filed but no action has been taken against the quarry owner, and are demanding that vehicles used at the quarry be seized and investigated.

Get more updates from Pudukad News on Google