"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കേരളത്തെ ആയുർവേദത്തിന്റെയും സമഗ്ര ആരോഗ്യപരിപാലനത്തിന്റെയും ആഗോള ഹബ്ബാക്കും. വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള വിപുലമായ ശ്രമങ്ങൾ പുരോ​ഗമിക്കുന്നു. വികസനക്കുതിപ്പും നിക്ഷേപസാധ്യതകളും എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി വി. ഡി. സതീശൻ. ബ്രിക്സ് രാജ്യങ്ങളിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും ക്ലിഫ് ഹൗസിൽ ഊഷ്മള സ്വീകരണം

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: ബ്രിക്സ് കൂട്ടായ്മയിലെ 19 അംഗ-പങ്കാളി രാജ്യങ്ങളിൽ നിന്നെത്തിയ പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമടങ്ങുന്ന 35 അംഗ ഉന്നതതല സംഘവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി. ഡി. സതീശൻ. 

ക്ലിഫ് ഹൗസിൽ നടന്ന സൗഹൃദ കൂടിക്കാഴ്ചയിൽ പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി ഊഷ്മളമായി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ സമാനതകളില്ലാത്ത വികസന നേട്ടങ്ങളും അന്താരാഷ്ട്ര നിക്ഷേപ സാധ്യതകളും അദ്ദേഹം ആഗോള പ്രതിനിധികൾക്ക് മുന്നിൽ വിശദീകരിച്ചു.

600 കിലോമീറ്ററോളം പരന്നുകിടക്കുന്ന മനോഹരമായ തീരപ്രദേശവും, യുനെസ്കോ പൈതൃകപ്പട്ടികയിലുള്ള ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടവും ഒരുപോലെ ഒത്തിണങ്ങിയ അപൂർവ്വ ഭൂപ്രകൃതിയാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളം ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങളും ഭാവി സാധ്യതകളും മുഖ്യമന്ത്രി യോഗത്തിൽ എടുത്തുപറഞ്ഞു. സംസ്ഥാനത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക തുറമുഖ-വ്യോമയാന ശൃംഖലകൾ കേരളത്തെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെയും വ്യവസായത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നു.

bricss

ആഗോള വിപണിയിൽ ഒന്നാമത് നിൽക്കുന്ന ലോകോത്തര ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐ.ടി വിദഗ്ദ്ധർ എന്നിവരടങ്ങുന്ന സമ്പന്നമായ പ്രതിഭാശേഖരമാണ് സംസ്ഥാനത്തിന്റെ നട്ടെല്ല്.

പരമ്പരാഗത ആയുർവേദത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ സമഗ്ര ആരോഗ്യപരിപാലന രംഗത്ത് (Holistic Healthcare) ലോകത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആഗോള കേന്ദ്രമായി കേരളത്തെ വികസിപ്പിക്കുകയാണ് സർക്കാരിന്റെ മുഖ്യ ലക്ഷ്യം.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമെന്ന പെരുമ നിലനിർത്തുന്ന കേരളം, ഇപ്പോൾ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയെന്ന ചരിത്ര നാഴികക്കല്ലിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ലോകപ്രശസ്തമായ പ്രമുഖ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന്റെ സമാനതകളില്ലാത്ത ആഗോള മാതൃകയായി കേരളം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ വിനോദസഞ്ചാര-നിക്ഷേപ സാധ്യതകൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഇൻഫ്ലുവൻസർമാരുമായുള്ള ഈ കൂടിക്കാഴ്ച വഴിയൊരുക്കും.

Get more updates from Pudukad News on Google