"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സ്റ്റേഷനിലെ തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം; ഒളിവിലായ പൊലീസുകാരന് സസ്പെൻഷൻ | Banned Tobacco Theft

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത് (Banned Tobacco Theft). സംഭവത്തിൽ സബിത്തിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് ബത്തേരി ഡിവൈഎസ്പി ശുപാർശ ചെയ്തിരുന്നു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസാണ് കാണാതായത്. സെപ്റ്റംബർ 10ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് സ്റ്റോർ റൂം തുറന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റേഷനിലെ പൊലീസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ജൂൺ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച് ജൂലൈ 18ന് ജിഡി ചാർജിലുണ്ടായിരുന്ന സബിത്ത് രാത്രി 12 മണിക്ക് ശേഷമാണ് ഹാൻസ് കടത്തിയത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സബിത്തിലേക്ക് അന്വേഷണം എത്തിയത്. ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിയുടെ ഭാഗമായാണ് ഇപ്പോൾ സസ്പെൻഷൻ.

ലഹരിക്കെതിരെ പൊലീസ് ശക്തമായ നടപടികൾ തുടരുന്നതിനിടെയാണ് സ്റ്റേഷനിൽ തന്നെ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസുകാരൻ കടത്തിയെന്ന ആരോപണം സേനയ്ക്ക് വലിയ നാണക്കേടായിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

Summary: A senior civil police officer has been suspended after seven sacks of seized banned tobacco products allegedly went missing from Sulthan Bathery Police Station in Wayanad. CCTV footage reportedly helped investigators identify the officer, who is currently absconding.

Get more updates from Pudukad News on Google