"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡ്രൈവിംഗ് ലൈസൻസിന് ഇനി ഒരു പരീക്ഷ കൂടി; ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നിർബന്ധമാക്കി എംവിഡി | Kerala Driving Licence

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Driving Licence

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങളിൽ പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് (Kerala Driving Licence). ലേണേഴ്‌സ് ലൈസൻസ് പരീക്ഷ പാസായി 30 ദിവസത്തിന് ശേഷമായിരിക്കും പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക.

വീഡിയോ ഗെയിം മാതൃകയിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിതമായി പരീക്ഷ നടത്തുന്നത്. പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. ഡിസംബർ 31 മുതൽ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് പ്രാബല്യത്തിൽ വരും.

ഡ്രൈവിംഗിനിടെ റോഡിൽ പെട്ടെന്ന് ഉണ്ടാകാനിടയുള്ള അപകടസാധ്യതകളും തടസ്സങ്ങളും തിരിച്ചറിഞ്ഞ് അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാനുള്ള കഴിവാണ് പരീക്ഷയിലൂടെ വിലയിരുത്തുക. റോഡിലെ അപകടസാധ്യതകൾ കൃത്യമായി തിരിച്ചറിയാനുള്ള അപേക്ഷകരുടെ ശേഷിക്കാണ് പ്രധാനമായും പരിശോധന.

അംഗീകൃത ഡ്രൈവിംഗ് സ്‌കൂളുകൾ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകർക്ക് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിനുള്ള പരിശീലനം നൽകണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Story Summary:
Kerala’s Motor Vehicles Department is introducing a mandatory Hazard Perception Test for driving licence applicants. The computer-based test will use a video-game-style format to assess an applicant’s ability to identify road hazards and respond safely.

Get more updates from Pudukad News on Google