ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയ്‌ക്കിടെ വലതുകണ്ണിൽ ലെൻസ് തറച്ച് കാഴ്‌ച നഷ്‌ടമായി. വീട്ടമയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഴ്ച തിരികെ കിട്ടാനും ശസ്ത്രക്രിയ നടത്തും
🌐 Select your Language:
Current: മലയാളം
Current: മലയാളം

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്‌ത്രക്രിയയ്‌ക്കിടെ വലതുകണ്ണിൽ ലെൻസ് തറച്ച് കാഴ്‌ച നഷ്‌ടമായ ആറാട്ടുപുഴ നല്ലാണിക്കൽ തെക്കേഅറ്റത്ത് വീട്ടിൽ ലതയെ (67) വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണിൽ തറച്ച ലെൻസ് നീക്കം ചെയ്യാൻ വ്യാഴാഴ്ച ശസ്ത്രക്രിയ ചെയ്യും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം കാഴ്ച തിരികെ കിട്ടാനും ശസ്ത്രക്രിയയും നടത്തും.
തിമിരശസ്‌ത്രക്രിയയ്‌ക്കായി കഴിഞ്ഞ വ്യാഴം രാവിലെ ഒന്പതോടെയാണ് ലതയെ ആലപ്പുഴ മെഡിക്കൽ കോളേജ് ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ചത്.
ശസ്‌ത്രക്രിയയ്‌ക്കെത്തിയ മറ്റ് 11 രോഗികളും ഉണ്ടായിരുന്നു. ശസ്‌ത്രക്രിയയ്‌ക്കിടെ ചികിത്സപ്പിഴവുണ്ടായി കണ്ണിൽ ലെൻസ് തറയ്‌ക്കുകയായിരുന്നു.
Get more updates from Pudukad News on Google




