"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വടക്കൻ അതിർത്തികളിൽ ചൈനീസ് സേനാ സാന്നിധ്യം കുത്തനെ കുറച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്: ചൈന പിൻവാങ്ങിയപ്പോഴും അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസം അതീവ ശക്തമെന്ന് പ്രഖ്യാപനം; ‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ തന്ത്രപ്രധാന നാഴികക്കല്ലാണെന്നും നരേന്ദ്ര മോദി – ഷി ജിൻപിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും വിലയിരുത്തൽ

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: 2025-ല്‍ യാഥാര്‍ത്ഥ്യ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വടക്കന്‍ അതിര്‍ത്തികളില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സേനാ സാന്നിധ്യം ഗണ്യമായി കുറച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 2025-26 വാര്‍ഷിക റിപ്പോര്‍ട്ട്. 


ചൈന അതിര്‍ത്തിയിലെ സൈനികരെ പിന്‍വലിച്ചപ്പോഴും, ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിന്യാസം അതീവ ശക്തവും സജ്ജവുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 


2020-ലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ക്ക്, 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അയവു വന്നത്. 


കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധത്തിന് അത്യാവശ്യമാണെന്ന് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തു. 


കൂടാതെ, ഇന്ത്യന്‍ സേനയുടെ സംയുക്ത പ്രവര്‍ത്തനശേഷിയും സാങ്കേതിക മികവും തെളിയിച്ച ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പ്രതിരോധ മേഖലയിലെ ഒരു തന്ത്രപ്രധാന നാഴികക്കല്ലാണെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google