പശ്ചിമേഷ്യൻ യുദ്ധം കടുത്തതോടെ ഇന്ധന പ്രതിസന്ധി ഭീതിയിൽ പാകിസ്ഥാൻ: ക്രൂഡ് ഓയിൽ വില കുതിച്ചുയർന്ന പശ്ചാത്തലത്തിൽ കടുത്ത ചെലവുചുരുക്കൽ നടപടികൾ തിരികെ കൊണ്ടുവരാൻ ഒരുങ്ങി ഷെഹ്ബാസ് ഷെരീഫ് സർക്കാർ; പെട്രോൾ വില ലിറ്ററിന് 375 രൂപ കടന്നതോടെ ചെറുവാഹനങ്ങൾക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിച്ചു
Current: മലയാളം

ഇസ്ലാമാബാദ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി മുന്‍പ് നടപ്പിലാക്കിയ ചെലവുചുരുക്കല്‍ നടപടികള്‍ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിപ്പൊണ്ടപ്പോള്‍ പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത നിയന്ത്രണങ്ങളാണ് ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിച്ചതോടെ വീണ്ടും നടപ്പിലാക്കാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇസ്ലാമാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാവുള്ള താറാര്‍, പെട്രോളിയം മന്ത്രി അലി പര്‍വേസ് മലിക് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന അലവന്‍സ് വെട്ടിക്കുറയ്ക്കല്‍, ജനപ്രതിനിധികളുടെ ശമ്പള വെട്ടിക്കുറവ്, ഭാഗികമായ വര്‍ക്ക് ഫ്രം ഹോം രീതി എന്നിവ അടക്കമുള്ള മുന്‍ നടപടികള്‍ പുനഃപരിശോധിച്ചു വരികയാണ്.
നിലവില്‍ പാകിസ്ഥാനില്‍ പെട്രോള്‍ ലിറ്ററിന് 375.82 പാകിസ്ഥാനി രൂപയായും ഡീസലിന് 403.32 രൂപയായും ഉയര്‍ന്ന പശ്ചാത്തലത്തില്‍, ബൈക്കുകള്‍ക്കും 800 സിസി വരെയുള്ള ചെറിയ വാഹനങ്ങള്‍ക്കും ലിറ്ററിന് 100 രൂപയുടെ ഇളവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




