"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പശ്ചിമേഷ്യൻ യുദ്ധഭീതിയിൽ ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 95.84 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി; എണ്ണ ഇറക്കുമതി ചെലവ് വർദ്ധിക്കുന്നത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാകുമെന്ന് ആശങ്ക

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ കടുക്കുകയും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തതോടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 


ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 30 പൈസ കുറഞ്ഞ് 95.84 എന്ന നിലയിലാണ് രൂപയുടെ മൂല്യം എത്തിയത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 106 ഡോളര്‍ കടന്നതോടെ എണ്ണ ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിനായുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. 


ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് തിങ്കളാഴ്ച വിപണി അവധിയായിരുന്നതിനാല്‍, വെള്ളിഴാഴ്ചത്തെ ക്ലോസിംഗ് നിരക്കായ 95.54-ല്‍ നിന്നാണ് ചൊവ്വാഴ്ച വിനിമയം പുനരാരംഭിച്ചപ്പോള്‍ ഇടിവുണ്ടായത്. 

അമേരിക്ക-ഇറാന്‍ തര്‍ക്കം രൂക്ഷമായതും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ഭീതിയും ഡോളറിന്റെ മൂല്യം കൂട്ടിയതാണ് ഇന്ത്യന്‍ വിപണിയെ ബാധിച്ചത്.

എങ്കിലും, ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ മുന്നേറ്റത്തോടെയാണ് വ്യാപാരം തുടരുന്നത്.

 

Get more updates from Pudukad News on Google