"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുറഞ്ഞ ചെലവില്‍ ചെയ്തുതരാമെന്ന  വാഗ്ദാനവുമായി ഓൺലൈൻ പരസ്യമായി എത്തും. വിശ്വസിച്ചു സദ്യ ബുക്ക് ചെയ്യുമ്പോൾ പെടും. കല്യണസദ്യ എത്തിക്കാതെ കേറ്ററിങ് ഉടമ മുങ്ങിയതോടെ മുൻകൂട്ടി ബുക്ക് ചെയ്തവർ ആശങ്കയിൽ. ഓൺലൈൻ പരസ്യം കണ്ടു സദ്യ ബുക്ക് ചെയ്തവർ സ്ഥാപനങ്ങൾക്കു ലൈസൻസ് ഉണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾ തങ്ങളുടെ വിശ്വാസ്യതയെയും ബാധിക്കുന്നുണ്ടെന്ന് കേറ്ററിംഗ് ഉടമകൾ

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: നിങ്ങൾക്ക് ലൈസൻസ് ഉണ്ടോ, സദ്യ ഉറപ്പായും എത്തിക്കുമോ. കല്യണസദ്യ എത്തിക്കാതെ കേറ്ററിങ് ഉടമ മുങ്ങിയതോടെ സമാനമയി മുൻകൂട്ടി ബുക്ക് ചെയ്തവർ ആശങ്കയിൽ.

കുറഞ്ഞ ചെലവില്‍ ചെയ്തുതരാമെന്ന  വാഗ്ദാനവുമായി ഒൺലൈൻ പരസ്യം കണ്ട് സദ്യ ബുക്ക് ചെയ്തവരാണ് ഇപ്പോൾ ആശങ്കയിൽ ആയിരിക്കുന്നത്. 

വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷ വേളകളില്‍  ഭക്ഷണം, പന്തല്‍, കസേര, ലൈറ്റിങ്ങ്, അലങ്കാരങ്ങള്‍, തുടങ്ങിയ മുഴുവന്‍ സംവിധാനങ്ങളും  കുറഞ്ഞ ചെലവില്‍ ചെയ്തുതരാമെന്ന  വാഗ്ദാനവുമായി ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം മുണ്ടക്കയത്തും കോട്ടയത്തും മുന്‍കൂര്‍ പണം കൈപ്പറ്റിയിട്ടും സമയത്തിനു ഭക്ഷണമെത്തിക്കാതെ വീട്ടുകാരെ കേറ്ററിങ്ങ് സ്ഥാപനം കബളിപ്പിച്ചിരുന്നു. ഇതും ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ട് സദ്യ ചെയ്തവരായിരുന്നു.

ഭക്ഷണത്തിനുള്ള പണം മുന്‍കൂര്‍ വാങ്ങിയ ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കാതെ കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ഉദയം കേറ്ററേഴ്‌സ് എന്ന സ്ഥാപനമാണു വീട്ടുകാരെ കബളിപ്പിച്ചത്.

നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തി ഓര്‍ഡര്‍ സ്വീകരിക്കുന്ന ചില സ്ഥാപനങ്ങള്‍ പലപ്പോഴും ഉപയോക്താക്കളെ വെട്ടിലാക്കാറുണ്ട്.

400 പേർക്കുള്ള സദ്യ ഓർഡർ എടുത്തശേഷം 300 പേർക്കുള്ള ഭക്ഷണം മാത്രം എത്തിക്കുക തുടങ്ങിയ തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്.

അവസാനഘട്ടത്തില്‍ ഭക്ഷണം മുടങ്ങുന്നത് കുടുംബങ്ങള്‍ക്കുണ്ടാക്കുന്ന സാമ്പത്തിക, മാനസികാഘാതവും ചെറുതല്ല. 

ഭക്ഷണത്തിന്റെ ഗുണനിലവാരമോ മറ്റു കാര്യങ്ങളോ പറയാതെ,  വളരെ കുറഞ്ഞ തുക മാത്രമാണു  പറയുന്നതെങ്കില്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത പരിശോധിക്കണമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ പരസ്യം നൽകുന്ന പല സ്ഥാപനങ്ങൾക്കും ഒരു കിച്ചൻ പോലും ഉണ്ടാകാറില്ല.

പകരം ഓർഡർ എടുത്തശേഷം സബ് കോൺട്രാക്ട് നൽകിയാണ് ഇക്കൂട്ടർ ഭക്ഷണം എത്തിക്കുന്നത്. 

ന്യൂനപക്ഷമായ ചില സ്ഥാപനങ്ങള്‍ നടത്തുന്ന തട്ടിപ്പ് മേഖലയെ ഒന്നാകെ ബാധിക്കുകയാണെന്ന് ഓള്‍ കേരള കേറ്റേഴ്‌സ് അസോസിയേഷൻ്റെ പരാതി.

വിഷയത്തിൽ അധികൃത ഇടപെടണമെന്ന്  അധികൃതര്‍ ഇടപെടണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. 

ആഘോഷ പരിപാടികള്‍ക്കായി ഭക്ഷണവും പന്തലുമൊക്കെ ബുക്ക് ചെയ്യുന്നതിനു മുമ്പായി സ്ഥാപനത്തിന്റെ വിവിധ ലൈസന്‍സുകള്‍ ഉള്‍പ്പെടെ പരിശോധിക്കണം.

ഭക്ഷണത്തിന്റെ ഐറ്റങ്ങള്‍ ഉള്‍പ്പെട്ട വിശദമായ ഓര്‍ഡര്‍ ലിസ്റ്റ് ഒപ്പിട്ട് വാങ്ങണം. അഡ്വാന്‍സ് നല്‍കിയാല്‍ രസീത് നിര്‍ബന്ധമായും വാങ്ങണം.

സ്ഥാപനത്തിന്റെ അടുക്കള  ഉള്‍പ്പെടെ കൃത്യമായി ഇടപാടുകാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കേറ്ററിംഗ് ഉടമകൾ മുന്നറിയിപ്പു നല്‍കുന്നു

Get more updates from Pudukad News on Google