"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുനോ ദേശീയോദ്യാനത്തിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി എത്തുന്നു: മഴക്കാലത്തിനു ശേഷം ഒക്ടോബറിനും ഡിസംബറിനും ഇടയിൽ പുതിയ അതിഥികളെത്തിക്കാൻ നീക്കം; ഇന്ത്യയിൽ ജനിച്ച 18 ചീറ്റകളെ മറ്റ് വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റാനും പദ്ധതി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഷിയോപൂര്‍: മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലുള്ള കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെക്കൂടി എത്തിക്കാന്‍ പദ്ധതി. 


മഴക്കാലത്തിന് ശേഷം ഒക്ടോബറിനും ഡിസംബറിനും ഇടയിലാകും ഇവയെ ഇന്ത്യയിലെത്തിക്കുക. നിലവില്‍ രാജ്യത്തുള്ള 53 ചീറ്റകളില്‍ 49 എണ്ണവും കുനോ ദേശീയോദ്യാനത്തിലാണ് കഴിയുന്നത്. ഇവിടെ ജനിച്ചു വളര്‍ന്ന 18 ചീറ്റകളെ മറ്റ് മൂന്ന് വന്യജീവി സങ്കേതങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 


പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 2022 സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളെ കുനോയില്‍ തുറന്നുവിട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്.

പിന്നീട് 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും, 2026 മേയില്‍ ബോട്‌സ്വാനയില്‍ നിന്നും ചീറ്റകളെ രാജ്യത്തെത്തിച്ചു. 

ഇതുവരെ വിദേശത്തുനിന്ന് 29 ചീറ്റകളെ എത്തിച്ചപ്പോള്‍ ബാക്കിയുള്ളവ കുനോയില്‍ വച്ച് ജനിച്ചവയാണ്. രോഗബാധയും മറ്റ് കാരണങ്ങളും മൂലം ഇതുവരെ 22 ചീറ്റകള്‍ ചത്തൊടുങ്ങിയിട്ടുണ്ട്.

 

Get more updates from Pudukad News on Google