"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ ഉംറ നിർവഹിച്ച് മടങ്ങിയ തീർഥാടകരുടെ സംഗമം സംഘടിപ്പിച്ചു. മൂന്ന് സംഘങ്ങളിലായി അഞ്ച് ബസ്സുകളിൽ നടത്തിയ ഉംറ യാത്രയിലെ അനുഭവങ്ങളും ആത്മീയ സന്ദേശങ്ങളും പങ്കുവെച്ചു. വിവിധ മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനവിതരണവും നടത്തി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ (കെ.കെ.ഐ.സി) ഹജ്ജ് ആൻഡ് ഉംറ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഉംറ നിർവഹിച്ച് മടങ്ങിയവരുടെ സംഗമം സംഘടിപ്പിച്ചു. 

മൂന്ന് സംഘങ്ങൾ, അഞ്ച് ബസ്സുകളിലായി ഉംറ കർമ്മത്തിനായി പോയി വന്നവർക്കാണ് കെ.കെ.ഐ.സി യുടെ നേതൃത്വത്തിൽ ഉംറ യാത്ര സംഘടിപ്പിച്ചത്.


ശർഖ് അവാദി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം ചെയ്തു. 


ഉംറ വിഭാഗം സെക്രട്ടറി മെഹബൂബ് കാപ്പാട് അധ്യക്ഷത വഹിച്ചു. കെ.സി. അബ്ദു ലത്തീഫ്, മുഹമ്മദ് അസ്ലം കാപ്പാട്, അബ്ദുൽ മജീദ് കെ.സി., മജീദ് മദനി, അബ്ദുൽ ഗഫൂർ അൻസാരി, നൗഫൽ സ്വലാഹി, യാസിർ അൻസാരി എന്നിവർ പ്രസീഡിയം അലങ്കരിച്ചു.

ഉംറ യാത്രയിൽ തീർഥാടകർക്കായി സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളിലെ വിജയികൾക്ക് സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. യാത്രാനുഭവങ്ങളും ഉംറയുമായി ബന്ധപ്പെട്ട ആത്മീയ സന്ദേശങ്ങളും പങ്കുവെച്ച സംഗമം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

അബ്ദുൽ റഷീദ് കുട്ടമ്പൂർ മുഖ്യപ്രഭാഷണം നടത്തി. അൻവർ കളിക്കാവ്, അലി ഫസൽ, മൊയ്തീൻകോയ, സുൽബിഹാർ അലി എന്നിവർ സംസാരിച്ചു. അൻസാർ കൊയിലാണ്ടി സ്വാഗതവും അബ്ദുൽ മജീദ് മദനി നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google