വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്. ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾ പൊലീസി പിടിയിൽ
🌐 Select your Language:
Current: മലയാളം
Current: മലയാളം

താനൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ താനൂർ പൊലീസ് പിടികൂടി. താനൂർ സ്വദേശികളായ അബ്ദുൾ റാസിക് (36), ദിറാർ (43) എന്നിവരാണ് പിടിയിലായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തവെ പൊലീസിനെ കബളിപ്പിച്ച് പ്രതി ഒളിവിൽ പോവുകയായിരുന്നു.
പരാതിക്കാരിക്ക് പ്രതികളുടെ പൂർണമായ പേരോ വിലാസമോ അറിയില്ലായിരുന്നു. ‘ബോസ്’ എന്ന വിളിപ്പേര് മാത്രമാണ് അറിയുക. വിശദമായ അന്വേഷണത്തിലും ശാസ്ത്രീയമായ തെളിവ് ശേഖരണത്തിലുമാണ് പ്രതികളുടെ പേരും വിലാസവും പൊലീസ് തിരിച്ചറിഞ്ഞത്.
Get more updates from Pudukad News on Google




