"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ | Rapido Fine

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

rapido-fined-10-lakh-misleading-ride-booking-dark-pattern

ഡൽഹി: യാത്ര ബുക്ക് ചെയ്യുന്നതിനിടെ ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന രീതിയിൽ സന്ദേശങ്ങൾ നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് റാപ്പിഡോയ്‌ക്കെതിരെ (Rapido Fine) കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നടപടി സ്വീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവും അന്യായ വ്യാപാര രീതികളും നടത്തിയെന്ന കണ്ടെത്തലിൽ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി.

2025 മെയ് 16ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് CCPA അന്വേഷണം ആരംഭിച്ചത്. തുടർന്ന് റാപ്പിഡോ ഉൾപ്പെടെയുള്ള വിവിധ ക്യാബ്, ബൈക്ക്-ടാക്സി അഗ്രഗേറ്റർമാരുടെ പ്രവർത്തനരീതികൾ അതോറിറ്റി പരിശോധിച്ചു.

റാപ്പിഡോ ആപ്പിൽ യാത്ര ബുക്ക് ചെയ്യുമ്പോൾ ആദ്യം ഒരു നിശ്ചിത നിരക്കാണ് പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ബുക്കിംഗ് നടപടികളുമായി ഉപഭോക്താവ് മുന്നോട്ടുപോകുമ്പോൾ, ഡ്രൈവർമാർ ആ നിരക്കിൽ യാത്ര സ്വീകരിക്കുന്നില്ലെന്നും അധിക തുക വാഗ്ദാനം ചെയ്താൽ യാത്ര ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നും സൂചിപ്പിക്കുന്ന സന്ദേശങ്ങൾ നൽകിയിരുന്നതായി CCPA കണ്ടെത്തി.

60 രൂപ നിരക്കിൽ ഡ്രൈവർമാർ യാത്ര സ്വീകരിക്കുന്നില്ലെന്നും +10, +20, +30 എന്നിങ്ങനെ അധിക തുക കൂട്ടി നോക്കാമെന്നും നിരക്ക് വർധിക്കുന്നതിനനുസരിച്ച് യാത്ര ലഭിക്കാനുള്ള സാധ്യതയും കൂടുമെന്നും വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് ആപ്പിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

അധിക തുക നൽകുന്നത് ഉപഭോക്താവിന്റെ പൂർണമായും സ്വമേധയാ ഉള്ള തീരുമാനമാണെന്നും, അധിക തുക നൽകിയാലും ഇല്ലെങ്കിലും യാത്രക്കാരെയും ഡ്രൈവർമാരെയും ബന്ധിപ്പിക്കുന്ന സംവിധാനം സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു റാപ്പിഡോയുടെ വാദം.

എന്നാൽ റാപ്പിഡോയുടെ ഈ വിശദീകരണം CCPA അംഗീകരിച്ചില്ല. ഉപഭോക്താവിന്റെ തീരുമാനത്തെ സ്വാധീനിക്കുന്ന ഇത്തരം രീതികൾ അന്യായ വ്യാപാര രീതിയുടെ പരിധിയിൽ വരുന്നതായാണ് അതോറിറ്റിയുടെ നിലപാട്.

അഡ്വാൻസ് ടിപ്പിംഗ്, ‘ഡാർക്ക് പാറ്റേൺ’ തുടങ്ങിയ രീതികളുമായി ബന്ധപ്പെട്ട് യൂബർ, ഓല, റാപ്പിഡോ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് നേരത്തെയും CCPA നോട്ടീസ് നൽകിയിരുന്നു.

Story Summary:
The Central Consumer Protection Authority has fined Rapido ₹10 lakh for allegedly using misleading messages that encouraged users to offer higher amounts while booking rides. The action followed a complaint received in May 2025 and an investigation into cab and bike-taxi aggregators.

Get more updates from Pudukad News on Google