മോട്ടോര്‍ വാഹന വകുപ്പില്‍ ജനങ്ങളെ ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു മന്ത്രി എം. ലിജു. നിയമങ്ങളിലെ അപാകതകളും ലൂപ്പ് ഹോളുകളും മുതലെടുത്തു കൈക്കൂലി വാങ്ങുന്ന വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ നിലവിലുണ്ടെന്നതു യാഥാര്‍ഥ്യം. ജനജീവിതവും സാമൂഹ്യ അന്തരീക്ഷവും മെച്ചപ്പെടുത്താനാണു നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍, ഇത്തരം ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ കാരണം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്
Current: മലയാളം

കോട്ടയം: ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും വ്യാപാരികളെയും ഡ്രൈവര്‍മാരെയും അനാവശ്യമായി ഉപദ്രവിക്കുകയും ചെയ്യുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നു താക്കീതു നല്കി മന്ത്രി എം. ലിജു.
നിയമങ്ങളിലെ അപാകതകളും ലൂപ്പ് ഹോളുകളും മുതലെടുത്ത് കൈക്കൂലി വാങ്ങുന്ന വലിയൊരു വിഭാഗം ഉദ്യോഗസ്ഥര്‍ നിലവിലുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ജനജീവിതവും സാമൂഹ്യ അന്തരീക്ഷവും മെച്ചപ്പെടുത്താനാണു നിയമങ്ങള്‍ നിര്‍മിക്കുന്നത്.
എന്നാല്‍, ഇത്തരം ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ കാരണം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. ഇത്തരക്കാരെ കണ്ടെത്താന്‍ സംസ്ഥാന വിജിലന്‍സിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും നേരിട്ട് ഇടപെടുത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും.
അതോടൊപ്പം തന്നെ റോഡുകളിലെ ബസ് ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലിനും അനാസ്ഥയ്ക്കുമെതിരെ മന്ത്രി കടുത്ത മുന്നറിയിപ്പ് നല്കി. ‘സ്റ്റിയറിങ് പിടിച്ചാല്‍ ഞാനാണ് രാജാവ്’ എന്ന മനോഭാവവും, കേസുണ്ടായാല്‍ ബസുടമ നോക്കിക്കൊള്ളും എന്ന രീതിയും ഒരു കാരണവശാലും അംഗീകരിക്കാനാകില്ല.
റോഡുകളില്‍ മനുഷ്യജീവന് ഭീഷണിയാകുന്ന വിധത്തില്‍ അമിതവേഗതയിലും അശ്രദ്ധമായും വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കര്‍ശനമാക്കും.
വ്യവസായത്തിനു പ്രതികൂലമായി നില്ക്കുന്ന നിയമങ്ങളില്‍ കാലാനുസൃതമായ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, ബസ് സര്‍വീസുകള്‍ക്കായി ജീവനക്കാരെ നിയോഗിക്കുമ്പോള്‍ കൃത്യമായ ഉത്തരവാദിത്തവും മാനുഷിക മൂല്യവുമുള്ളവരെ മാത്രം നിയമിക്കാന്‍ ബസ് ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.




