റിസോർട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം: പ്രതികളായ 3 പേർ കൂടി പിടിയിൽ | 3 Arrested
Current: മലയാളം

തിരുവനന്തപുരം: വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ക്രൂരമായി ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട മൂന്ന് പ്രധാന ക്വട്ടേഷൻ സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ മുഹമ്മദ് കൗനേൻ (40), മുഹമ്മദ് ഹിറോസ് (46), സെയ്യദ് സലിം (25) എന്നിവരെ സത്യമംഗലം കാടുകളിൽ നിന്നുമാണ് വെള്ളറട പോലീസ് സാഹസികമായി പിടികൂടിയത്.(3 Arrested In Vellarada Resort Abduction Attempt Case)
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കർണാടക അതിർത്തി കേന്ദ്രീകരിച്ച് മോഷണം, കവർച്ച, ക്വട്ടേഷൻ പ്രവർത്തനം തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇപ്പോൾ പിടിയിലായവർ.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിൽ കലാശിച്ചത്. രണ്ട് വാഹനങ്ങളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. എന്നാൽ ശ്യാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴിതെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയതാണ് കേസിൽ വഴിത്തിരിവായത്. വാഹനം തടഞ്ഞുനിർത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Story Summary
Vellarada police arrested three more members of an inter-state quotation gang from Sathyamangalam forest in connection with the abduction attempt of a resort manager in Vellarada. With this, the total number of arrests in the case linked to a rivalry between Thiruvananthapuram gang leaders reached eight.




