മലപ്പുറത്ത് സ്കൂൾ കായികമേളയ്ക്കായി തയ്യാറാക്കിയ പവലിയൻ സാമൂഹ്യവിരുദ്ധർ തകർത്തു | Malappuram School Sports Meet
🌐 Select your Language:
Current: മലയാളം
Current: മലയാളം

മലപ്പുറം: സ്കൂൾ വിദ്യാർത്ഥികളുടെ കായികമേളയ്ക്കായി ഗ്രൗണ്ടിൽ തയ്യാറാക്കിയ പവലിയൻ രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ തകർത്തു. മലപ്പുറം അരീക്കോട് കായികമേളയുടെ ഭാഗമായി നിർമ്മിച്ച പവലിയനാണ് നശിപ്പിക്കപ്പെട്ടത്.(Malappuram School Sports Meet, Miscreants Vandalize Sports Meet Pavilion At Malappuram School)
മേളയുടെ രണ്ടാം ദിനം മത്സരങ്ങൾ ആരംഭിക്കാനായി അധ്യാപകരും വിദ്യാർത്ഥികളും എത്തിയപ്പോഴാണ് പവലിയൻ തകർത്ത നിലയിൽ കണ്ടെത്തിയത്. പവലിയന്റെ ഷീറ്റുകൾ പൂർണ്ണമായും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിൽ സ്കൂൾ അധികൃതർ അരീക്കോട് പോലീസിൽ പരാതി നൽകി.
Story Summary
Miscreants vandalized the sports meet pavilion at School in Malappuram. School authorities discovered the damage on the second day of the event and lodged a complaint with the police.
Get more updates from Pudukad News on Google




