"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വൈദ്യുതി പ്രതിസന്ധി: KSEB ചെയർമാൻ മുംബൈയിലേക്ക്, നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കാണും | KSEB Chairman

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

KSEB Chairman

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം പരിഹരിക്കാനും അധിക വൈദ്യുതി കണ്ടെത്താനുമുള്ള അടിയന്തര നീക്കങ്ങളുമായി കെഎസ്ഇബി. കേന്ദ്ര നിലയങ്ങളിൽ നിന്നടക്കം കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും.(KSEB Chairman To Visit Mumbai For Additional Power As Kerala Faces Electricity Crisis)

നാളെ മുംബൈയിൽ എത്തുന്ന അദ്ദേഹം ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി കൂടുതൽ വൈദ്യുതിക്കായി ചർച്ച നടത്തും. അതേസമയം, ഹിമാചൽ പ്രദേശിൽ നിന്ന് ലഭിക്കാവുന്ന വൈദ്യുതിയുടെ ഉയർന്ന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി കത്തയച്ചു.

യൂണിറ്റിന് 13.50 രൂപ നിരക്കിൽ 80 മെഗാവാട്ട് വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ പ്രദേശ് സർക്കാരും വൈദ്യുതി ബോർഡും വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ നിരക്ക് വളരെ ഉയർന്നതാണെന്നും തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്ഇബി ഇ-മെയിൽ അയച്ചിരിക്കുന്നത്.

Story Summary

To tackle the ongoing power crisis in Kerala, KSEB Chairman M G Rajamanickam will travel to Mumbai to request additional electricity from the Nuclear Power Corporation. Meanwhile, KSEB has requested Himachal Pradesh to lower its offered rate of Rs 13.50 per unit and supply more electricity during peak night hours.

Get more updates from Pudukad News on Google