മമിത അഭിനയത്തില്‍ സ്വാഭാവികത പുലര്‍ത്തുന്ന നടി; യുവനടിയെ പുകഴ്ത്തി ‘ബെത്ലഹേം കുടുംബയൂണിറ്റ്’ സംവിധായകന്‍ ഗിരീഷ്
Current: മലയാളം

മമിത ബൈജുവിന്റെ അഭിനയമികവിനെയും കരിയറിലെ വളര്‍ച്ചയെയും വാനോളം പുകഴ്ത്തി സംവിധായകന്‍ ഗിരീഷ് എ.ഡി ‘ബെത്ലഹേം കുടുംബയൂണിറ്റ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിലാണ് സംവിധായകന്‍ മമിതയെക്കുറിച്ചുള്ള തന്റെ ഓര്‍മകളും സന്തോഷവും പങ്കുവെച്ചത്.
അഭിനയത്തില്‍ വളരെ സ്വാഭാവികത പുലര്‍ത്തുന്ന നടിയാണ് മമിതയെന്നും, ‘സൂപ്പര്‍ ശരണ്യ’യില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ത്തന്നെ ഈ ചിത്രത്തില്‍ മമിതയെ നായികയാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തിയ ബെത്ലഹേം കുടുംബയൂണിറ്റ് ആഗോളതലത്തില്‍ 305 കോടിയിലധികം രൂപ കളക്ഷന്‍ നേടി തിയേറ്ററുകളില്‍ വന്‍ കുതിപ്പ് തുടരുകയാണ്.

നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാള സിനിമാചരിത്രത്തില്‍ വലിയ വിജയമാണ് കുറിക്കുന്നത്.
ഏകദേശം 25 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് നിര്‍മിച്ചത്.

മമിത പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’, മലയാള ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്നിവ വളരെ ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് തിയേറ്ററുകളിലെത്തിയത്.

പ്രായത്തില്‍ വലിയ വ്യത്യാസമുള്ള വ്യക്തിയോട് പ്രണയം തോന്നുന്ന കഥാപാത്രങ്ങളെയാണ് രണ്ടു ചിത്രങ്ങളിലും മമിത അവതരിപ്പിച്ചത്. എന്നാല്‍ വ്യത്യസ്ത ഭാഷകളിലും പ്രമേയങ്ങളിലുമായതുകൊണ്ട് ഈ സാമ്യം ബെത്ലഹേം കുടുംബ യൂണിറ്റിന്റെ വിജയത്തെ ഒട്ടും ബാധിച്ചില്ലെന്നും ഒരു റൊമാന്റിക് കോമഡിയായ തന്റെ ചിത്രത്തെ പ്രേക്ഷകര്‍ പൂര്‍ണമായും ഏറ്റെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.




