"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മുഖത്തെ കറുത്ത പാടുകൾ മായാൻ ഈ വിദ്യകൾ

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

മുഖത്തെയും ചർമ്മത്തിലെയും കറുത്തപാടുകൾ മാറാൻ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണവും കൃത്യമായ ചർമ്മ പരിചരണവുമാണ് ഏറ്റവും പ്രധാനം. 

 കറ്റാർവാഴയിലെ ‘അലോയിൻ’ എന്ന ഘടകം ചർമ്മത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ശുദ്ധമായ കറ്റാർവാഴ ജെൽ പാടുകളുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. 

 ഇതിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും കറുത്തപാടുകൾ വെളുപ്പിക്കാനും സഹായിക്കുന്നു. തൈര് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

 ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ തൈരും ചേർത്ത് പേസ്റ്റാക്കി കറുത്ത പാടുകളിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. (മഞ്ഞൾ ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നു).

 തക്കാളിയിലുള്ള ലൈക്കോപീൻ സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമ്മത്തിലെ കേടുപാടുകൾ തീർക്കാൻ നല്ലതാണ്. തക്കാളി നീര് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകാം.

Get more updates from Pudukad News on Google